headerlogo
local

കെ. റെയിൽ സമരത്തിൽ ലോഹ്യ വിചാർ വേദിയും പങ്കു ചേർന്നു

ഭരണാധികാരികൾ സമ്പന്നർക്കും കോർപറേറ്റുകൾക്കും പക്ഷം ചേർന്ന് ജനാധിപത്യ വിരുദ്ധരായി മാറുന്നു

 കെ. റെയിൽ സമരത്തിൽ ലോഹ്യ വിചാർ വേദിയും പങ്കു ചേർന്നു
avatar image

NDR News

07 Jan 2022 08:45 AM

കൊയിലാണ്ടി: കെ റെയിലിനെതിരെ കൊയിലാണ്ടിയിൽ നടക്കുന്ന സമരത്തിൽ ലോഹ്യവിചാർവേദിയും പങ്കു ചേർന്നു. കൊയിലാണ്ടി കാട്ടിലെ പീടികയിൽ സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന സത്യഗ്രഹ സമരത്തിലാണ് ലോഹ്യ വിചാർവേദി പ്രവർത്തകർ ഇന്നലെ പങ്കെടുത്തത്. 

     461 ദിവസമായി കാട്ടിലെ പീടികയിൽ നടന്നു വന്ന കെ റെയിൽ വിരുദ്ധ സത്യഗ്രഹത്തിലേക്ക് പദയാത്രയായാണ് പ്രവർത്തകർ എത്തിച്ചേർന്നത്. വിചാർവേദിയുടെ ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ തിരുവങ്ങൂരിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. സമര സമിതി ചെയർമാൻ ടി. ടി. ഇസ്മയിലിന്റെ നേതൃത്വത്തിൽ പദയാത്ര അംഗങ്ങളെ സത്യാഗ്രഹ പന്തലിൽ സ്വീകരിച്ചു. വരേണ്യ വർഗത്തിന്റെ സൗകര്യങ്ങൾ വർദ്ധിച്ചാൽ നാട് വികസിക്കുമെന്നും ഉന്നതൻമാരുടെ വേഗം കൂടിയാൽ സമൂഹം ചലനാത്മകമാകുമെന്നും പ്രചരിപ്പിക്കുന്നത് അധാർമികമാണെന്ന് സമരസമിതി പറഞ്ഞു. നമ്മുടെ ഭരണാധികാരികൾ സമ്പന്നർക്കും കോർപറേറ്റുകൾക്കും പക്ഷം ചേർന്ന് ജനാധിപത്യ വിരുദ്ധരാവുന്നതിന്റെ തെളിവാണ് കെ റെയിൽ പദ്ധതി.         

     ലോഹ്യ വിചാർവേദി ജില്ലാ സെക്രട്ടറി പി. കെ. രാജൻ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. സമരസമിതി നേതാവ് പ്രവീൺ അധ്യക്ഷതവഹിച്ചു. ഇ. കെ. ശ്രീനിവാസൻ ടി. പ്രദീപ് കുമാർ ശ്രീധരൻ മാസ്റ്റർ, വിജയരാഘവൻ ചേലിയ, ഷിജു എന്നിവർ സംസാരിച്ചു.

NDR News
07 Jan 2022 08:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents