നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു
നടുവണ്ണൂർ: 2022-23 ധനകാര്യ കമ്മീഷൻ ഗ്രാൻ്റ്- ഉപ പദ്ധതി തയ്യാറാക്കുന്നതിനായി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഗ്രീൻ പെരൈസോയിൽ വെച്ച് ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് നിഷ കെ. എം, ബ്ലോക്ക് പഞ്ചായത്തംഗം എം. കെ. ജലീൽ, പി. അച്ചുതൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഒ. മനോജ് സ്വാഗതവും സുധീഷ് ചെറുവത്ത് നന്ദിയും രേഖപ്പെടുത്തി.
എ. ഇ. രഞ്ജു സുരേന്ദ്രൻ, കൃഷി ഓഫീസർ ഷെൽജ, വെറ്റിനറി സർജൻ ബീനീഷ്, സി. ബാലൻ, മിനി ഒ. എം, വിജയ രാഘവൻ, എൻ. കെ. സലിം മാസ്റ്റർ, രമേശൻ മാസ്റ്റർ, രാജൻ പി. എം, നവാസ് എന്നിവർ സ്റ്റാറ്റസ് (കരട് ) റിപ്പോർട്ടവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു.

