ഫയർ സേഫ്റ്റി ബിറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു
ഫ്രണ്ട്സ് ക്ലബ് കുഞ്ഞാലിമുക്കിൽ നടക്കുന്ന പരിപാടി നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എൻ ശാരദ ഉദ്ഘാടനം ചെയ്യും
പേരാമ്പ്ര: പ്രതീക്ഷയും കേരള ഫയർ ആൻഡ് റസ്ക്യൂ സർവീസും സംയുക്തമായി നടത്തുന്ന പരിപാടി 2022 ജനുവരി 9 ഞായറാഴ്ച 3.30 ന് ഫ്രണ്ട്സ് ക്ലബ് കുഞ്ഞാലിമുക്കിൽ നടക്കുന്നു.
നമുക്ക് ചുറ്റിലുമുള്ള അപകട സാധ്യതകളെ തിരിച്ചറിഞ്ഞ് പരിഹാരം കാണാനും, ആപത്ഘട്ടങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനും പ്രാപ്തരാക്കുക എന്നതാണ് ബീറ്റ് പ്രോഗ്രാമിൻ്റെ ലക്ഷ്യം നൊച്ചാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഫ്രണ്ട്സ് ക്ലബ് കുഞ്ഞാലിമുക്കിൽ നടക്കുന്ന പരിപാടി നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എൻ ശാരദ ഉദ്ഘാടനം ചെയ്യും . വാർഡ് മെമ്പർ പി.എം രജീഷ് അധ്യക്ഷത വഹിക്കും.
പി.സി. പ്രേമൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഫയർ സ്റ്റേഷൻ പേരാമ്പ്ര , കെ. ദിലീപ് ബീറ്റ് ഓഫീസർ പേരാമ്പ്ര എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

