പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം- മന്ത്രി എ. കെ. ശശീന്ദ്രൻ
ഡ്രോൺ സർവ്വെ മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

നന്മണ്ട : ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നന്മണ്ട - അകലാപ്പുഴ തോട് നവീകരണത്തിന്റെ ഭാഗമായുള്ള ഡ്രോൺ സർവ്വെ മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
നന്മണ്ട കാക്കൂർ ചേളന്നൂർ തലക്കുളത്തൂർ പഞ്ചായത്തുകളിലൂടെ ഒഴുകി അകലാപുഴയിൽ പതിക്കുന്ന തോട് ഭിത്തികെട്ടി സംരക്ഷിക്കുന്നതിനും കൃഷി ആവശ്യത്തിന് വെള്ളമെത്തിക്കുന്നതിനും വേണ്ടി വിവിധ സർക്കാർ ഡിപാർട്ട്മെന്റുകളുടേയും സഹായ സഹകരണത്താലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിശദമായ പഠനത്തിന് വേണ്ടി ഡ്രോൺ സർവ്വേ നടക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി, കാക്കൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ മണങ്ങാട്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജ അശോകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സർജാസ്, നന്മണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കുണ്ടൂർ ബ്ലോക്ക് മെമ്പർമാരായ കെ. മോഹനൻ , ടി. എം. രാമചന്ദ്രൻ , കവിത വടക്കേടത്ത്, ഐ. പി. ഗീത ആയിഷ ബീവി , ഷീന ചെറുവോത്ത്, എൻ. ഫാസിൽ , ജ്യോത്സന എസ്. വി. നന്മണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ. കെ. രാജീവൻ ഹൗസിംഗ് ഓഫീസർ കെ. കെ. ആനന്ദ് എന്നിവർ സംസാരിച്ചു. ബി.ഡി.ഒ കെ. രജിത സ്വാഗതവും ജോയിന്റ് ബി.ഡി.ഒ പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.