ഫയർ സെയ്ഫ്റ്റി ബീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു
നൊച്ചാട് അരിയൂറ പ്രതീക്ഷ കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
പേരാമ്പ്ര: നൊച്ചാട് അരിയൂറ പ്രതീക്ഷ കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫയർ സെയ്ഫ്റ്റി ബീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി. എം. രജീഷ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഡി. എം. രജീഷ് സ്വാഗതവും, സി. ഗംഗാധരൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ചു.
ചടങ്ങിൽ കോവിഡ് കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച ആശാവളണ്ടിയർ സുമതി നാഞ്ഞൂറ, സന്നദ്ധ പ്രവർത്തകൻ പി. ടി. ദീക്ഷിത് എന്നിവരെ ആദരിച്ചു. പങ്കജൻ, ടി. പി. ബിജു, എൻ. കുഞ്ഞിമൊയ്തീൻ മാസ്റ്റർ, മിറാഷ് മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. കെ സി ജിതേഷ് മാസ്റ്റർ നന്ദി പറഞ്ഞു.
ബീറ്റ് ഓഫീസർ ദിലീപ് കണ്ടോത്ത് ഫയർ സെയ്ഫ്റ്റി ബീറ്റ് സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചു. അസി. സ്റ്റേഷൻ ഓഫീസർ പി. സി. പ്രേമൻ മുഖ്യപ്രഭാഷണം നടത്തി.

