പക്രം തളം ചുരം ടൂറിസം മാസ്റ്റർ പ്ലാൻ പൂർത്തീകരിക്കാൻ സമ്മർദം ചെലുത്തും കെ.പികുഞ്ഞഹമദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ.
ഏഴ് കിലോമീറ്റർ ദൂരത്തിൽ പരന്ന് കിടന്ന മാലിന്യമാണ് എണ്ണൂറോളം പേര്‍ സ്കോഡുകളായി തിരിഞ്ഞ് ശുചിയാക്കിയത്

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡ് ശുചീകരിച്ചു.ഏഴ് കിലോമീറ്റർ ദൂരത്തിൽ പരന്ന് കിടന്ന മാലിന്യമാണ് എണ്ണൂറോളം പേര്‍ സ്കോഡുകളായി തിരിഞ്ഞ് ശുചിയാക്കിയത്. മാലിന്യ നിർമാർജന പ്രവൃത്തി കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്തു.
പഞ്ചായത്ത് സർക്കാരിൽ സമർപ്പിച്ച ചുരം ടൂറിസം മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയ വികസന നടപടികൾ പൂർത്തീകരിക്കാൻ സമ്മർദം ചെലുത്തുമെന്ന് എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് അധ്യക്ഷനായി. പൂതംപാറ മുതൽ ജില്ലാ അതിർത്തിയായ പക്രംതളം വരെയാണ് പ്രവൃത്തി നടത്തിയത്. പഞ്ചായത്തിലെ 16 വാർഡുകളിൽ 16 സ്‌ക്വാഡുകളായി 800 പേരാണ് ഇന്നലെ നടന്ന സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന, അഗ്നിശമന സേനാംഗങ്ങൾ, സിവിൽ ഡിഫൻസ് ടീം, യുവജന സന്നദ്ധ സംഘടനകൾ എന്നിവരും ശുചീകരണ സംഘത്തില്‍ ചേർന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി സുരേന്ദ്രൻ,സാലി സജി, കെ കൃഷ്ണൻ, റോബിൻ ജോസഫ്,
ശുചിത്വമിഷൻ ജില്ലാ കോ -ഓർഡിനേറ്റർ അജീഷ്, രമേശൻ മണലിൽ, കെ പി ശ്രീധരൻ, വി പി സുരേഷ്, റോണി മാത്യു, പി കെ രാജീവൻ, എ ആർ വിജയൻ ബോബി മൂക്കൻതോട്ടം, നടോൽ രവി, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജെ. ഡി. ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് നന്ദിയും പറഞ്ഞു.