കൊളത്തൂരിൽ ഭ്രാന്ത കുറുക്കൻ്റെ കടിയേറ്റ് പശുക്കൾ ചത്ത സംഭവം; മന്ത്രി എ. കെ. ശശീന്ദ്രൻ്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു
വെറ്റിനറി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് പ്രദേശത്ത് ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിക്കും

ഉള്ളിയേരി: കൊളത്തൂരിൽ ഭ്രാന്ത കുറുക്കൻ്റെ കടിയേറ്റ് പശുക്കൾ ചത്ത സംഭവവുമായിബന്ധപ്പെട്ടു മന്ത്രി എ. കെ. ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു. കഴിഞ്ഞ മാസം പതിനേഴിനാണ് പശുക്കൾക്ക് ഭ്രാന്ത് കുറുക്കൻ്റെകടിയേറ്റത്. ഇതിനകം തന്നെ രണ്ടു പശുക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു. മറ്റു പശുക്കളും പേയുടെ ലക്ഷണം കാന്നിക്കുന്നതായാണ് റിപ്പോർട്ട്.
വെറ്റിനറി ഡിപ്പാർട്ട്മെൻ്റുമായി ബന്ധപ്പെട്ട അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി യോഗത്തെ അറിയിച്ചു. ആളുകൾക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ സംബന്ധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭാ രവീന്ദ്രൻ, എൻ. കെ. രാധാകൃഷ്ണൻ, ബാലൻ പുതുക്കുടി, ഇ. സുരേഷ് കുമാർ, എം. ഇഗംഗാധരൻ, സുമേഷ് നന്ദാനത്ത് സദാനന്ദൻ കൊട്ടാളി എന്നിവർ യോഗത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച 11 മണിക്ക് ജില്ലാ വെറ്റിനറി ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ബേബി യുടെ നേതൃത്വത്തിൽ പ്രദേശത്ത് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും