പുളിയോട്ട് മുക്ക് റഫീഖ് ചികിത്സാ സഹായനിധിയിലേക്ക് സഹായ ധനം കൈമാറി
പ്രസിഡന്റും ചികിത്സാ കമ്മിറ്റി ചെയർമാനുമായ സി. എച്ച്. സുരേഷ് ചെക്ക് ഏറ്റുവാങ്ങി

പേരാമ്പ്ര: പുളിയോട്ട് മുക്ക് റഫീഖ് ചികിത്സാ സഹായ ഫണ്ടിലേക്ക് ചാലിക്കര കാമോഫ്ലേജ് വാട്സ് ആപ് കൂട്ടായ്മ സമാഹരിച്ച സഹായധനം കൈമാറി. 10,7200 രൂപയാണ് കൂട്ടായ്മ സമാഹരിച്ചത്.
മൂലാട് ജ്ഞാനോദയ വായനശാല സംഘടിപ്പിച്ച രാജു മാസ്റ്റർ അനുസ്മരണ ചടങ്ങിൽ വെച്ച് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ചികിത്സാ കമ്മിറ്റി ചെയർമാനുമായ സി. എച്ച്. സുരേഷ് ചെക്ക് ഏറ്റുവാങ്ങി.
റിയാസ്, ആലിക്കുഞ്ഞ്, തറുവയ് ഹാജി അമ്മദ് കുട്ടി കിഴക്കയിൽ, സുരാജ് എന്നിവർ പങ്കെടുത്തു. ഗ്രൂപ്പിനു വേണ്ടി സുരാജ് സംസാരിച്ചു. ഇമ്പിച്ചി മമ്മുക്ക ഗ്രൂപ്പിന് നന്ദി അറിയിച്ച് സംസാരിച്ചു.