ബാലുശ്ശേരിയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച നാല് കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ കേസ്
പിടിച്ചെടുത്ത ബൈക്കുകൾ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു
ബാലുശ്ശേരി : ലൈസൻസില്ലാതെ ഇരു ചക്രവാഹനം ഓടിച്ച നാല് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ ബാലുശ്ശേരി പോലീസ് കേസെടുത്തു. ലൈസൻസില്ലാതെ കുട്ടികൾ വാഹനങ്ങളോ ടിക്കുന്നതിനെക്കുറിച്ച് വ്യാപകമായ പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്കോഡ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് നാല് കുട്ടികളെ ഓടിച്ച ബൈക്കുകൾ സഹിതം കസ്റ്റഡിയിലെടുത്തത്.
ബൈക്കുകൾ പോലീസ് സ്റ്റേഷൻ പരിസരത്ത് പിടിച്ചിട്ടിരിക്കുകയാണ്. തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയായിരുന്നു. ലൈസൻസില്ലാത്ത വാഹനങ്ങൾ കുട്ടികൾ ഓടിച്ചതായി തെളിഞ്ഞാൽ രക്ഷിതാക്കൾക്ക് 25000 രൂപ പിഴയും മൂന്ന് വർഷത്തോളം തടവുമാണ് ലഭിക്കുക.
കുട്ടികളുടെ അനധികൃതമായ ഡ്രൈവിങ്ങ് സ്ക്വാഡ് പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് ബാലുശ്ശേരി സി.ഐ സുരേഷ് കുമാർ പറഞ്ഞു. റോഡിലെ അമിത വേഗതയും വാഹനപകടങ്ങളും തടയുന്നതിന്റെ ഭാഗമായാണ് നടപടികളെന്ന് സി ഐ പറഞ്ഞു.

