രാമല്ലൂർ ജനകീയ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആസ്വാദന ചർച്ച
ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ വിജിത കണ്ടി കുന്നുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു

നന്മണ്ട: രാമല്ലൂർ ജനകീയ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തകഴിയുടെ രണ്ടിടങ്ങഴി നോവലിനെക്കുറിച്ച് ആസ്വാദന ചർച്ച സംഘടിപ്പിച്ചു. കൂളിപ്പൊയിലിലെ പുത്തഞ്ചേരിയിൽ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ വിജിത കണ്ടി കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.
ശ്രീനി രാമല്ലൂർ അധ്യക്ഷത വഹിച്ചു. അയേടത്ത് ശ്രീധരൻ മാസ്റ്റർ മുഖ്യ ഭാഷണം നടത്തി. പി. ജയപ്രകാശൻ സ്വാഗതവും ഉണ്ണികൃഷ്ണൻ പുത്തഞ്ചേരി നന്ദിയും പറഞ്ഞു.
മാധവൻ കുന്നത്തറ, കെ. പി. വിജയൻ, ലോഹിതാക്ഷൻ പുന്നശ്ശേരി, റഷീദ് പി. സി. പാലം, ബിജു ചീക്കിലോട്, ശിവൻ കോക്കല്ലൂർ, ദേവദാസ് നന്മണ്ട, ടി. കെ. സൗമീന്ദ്രൻ, പി. കെ. രാജീവ്, പി. മനോഹരൻ, വി. കെ. ഷിബിൻ ലാൽ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.