മുളിയങ്ങലിൽ ഫയർസേഫ്റ്റി ബീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. എൻ. ശാരദ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കേരള ഫയർ ആൻ്റ് റെസ്ക്യു സർവ്വീസും കൈരളി ക്ലബ്ബ് മുളിയങ്ങലും സംയുക്തമായി ഫയർസേഫ്റ്റി ബീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു. മുളിയങ്ങൽ പകൽ വീട്ടിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. എൻ. ശാരദ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗം സുമേഷ് തിരുവോത്ത് അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഫയർസ്റ്റേഷനിലെ ബീറ്റ് ഓഫീസർമ്മാർ ദിലീപ് കണ്ടോത്ത്, പി. വിനോദ് എന്നിവർ ക്ലാസ് എടുത്തു. ഷെബീർ വല്ലത്തിങ്കൽ സ്വാഗതവും സുനീതി കായത്തിരിക്കൽ നന്ദിയും പറഞ്ഞു.

