headerlogo
local

മേപ്പയൂരിൽ കിണറ്റിൽ അകപ്പെട്ട പശുക്കിടാവിന് തുണയായത് ഫയർ ഫോഴ്സ്

പേരാമ്പ്ര ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എ. ഭക്തവത്സലൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പശുക്കിടാവിനെ രക്ഷിച്ചത്

 മേപ്പയൂരിൽ കിണറ്റിൽ അകപ്പെട്ട പശുക്കിടാവിന് തുണയായത് ഫയർ ഫോഴ്സ്
avatar image

NDR News

12 Jan 2022 07:49 AM

മേപ്പയ്യൂർ :- കിണറ്റിൽ വീണ പതിനൊന്ന് ദിവസം പ്രായമുള്ള പശുക്കിടാവിനെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. വിളയാട്ടൂരിലെ കളത്തിൽ ഗോപാലൻ്റെ പശുക്കിടാവാണ് കിണറ്റിൽ വീണത്.

       പേരാമ്പ്രയിൽ നിന്നും വന്ന ഫയർ ആൻ്റ് റസ്ക്യൂ ജീവനക്കാരാണ് കുഞ്ഞു ജീവന് തുണയായത്. ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എ. ഭക്തവത്സലൻ്റെ നേതൃത്വത്തിൽ കെ. സുനിൽ, എൻ. എം. ലതിഷ്, പി. ആർ. സോജു, എസ്. കെ. സുധീഷ്, എ. എം. രാജീവൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

      ഇവർക്കൊപ്പം നാട്ടുകാരായ എം. വി. സുനിൽ കുമാർ, ഒ. രാജീവൻ, ഒ. എം. വിനോദൻ, ഓടയിൽ മൊയ്തീൻ തുടങ്ങിവർ ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

NDR News
12 Jan 2022 07:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents