റോഡരുകിൽ മാലിന്യം തള്ളിയ കടയുടമക്ക്10000 രൂപ പിഴ ചുമത്തി
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പോലീസ് പരിശോധന നടത്തുകയായിരുന്നു
താമരശ്ശേരി : കോരങ്ങാട് അൽഫോൺസാ റോഡിൽ TT മുക്ക് ജങ്ഷനിൽ റോഡരികിൽ മാലിന്യം തള്ളിയ കൂൾബാർ ഉടമക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു.കൂൾ ബാറിലെ ഭക്ഷണ സാധനങ്ങളുടെയും പ്ലാസ്റ്റിക്കിന്റെയും അവശിഷ്ടങ്ങളാണ് റോഡരികിൽ തള്ളിയത്, നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പോലീസ് പരിശോധന നടത്തുകയായിരുന്നു. അന്വേഷണത്തിൽ കൂൾ ബാർ ഉടമയാണ് മാലിന്യം തള്ളിയതെന്ന് തെളിഞ്ഞു.
പൊതു വഴികളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പൊതുജനങ്ങൾ പലപ്പോഴും പരാതിപ്പെട്ടിരുന്നു.സബ് ഇൻസ്‌പെക്ടർ പുരുഷോത്തമന്റെ നേതൃത്വത്തിൽ പോലീസും പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ വി സമീർ, ഹരിതം സുന്ദരം കോഡിനേറ്റർ സത്താർ പള്ളിപ്പുറം, വാർഡ് മെമ്പർ ആയിഷ മുഹമ്മദ്, രണ്ടാം വാർഡ് ശുചിത്വം കൺവീനർ ജലീൽ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ നിന്നാണ് മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞത്.

