ഉള്ളിയേരി സി എച്ച് സി ക്ക് റെഡ് ക്രോസ് കോവിഡ് സഹായം നൽകി
കോവിഡ് സഹായമായി വിദേശരാജ്യങ്ങളിൽ നിന്ന് റെഡ് ക്രോസിനു ലഭിച്ച വസ്തുക്കളാണ് വിതരണം ചെയ്തത്
ഉള്ളിയേരി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഉള്ളിയേരി പഞ്ചായത്ത് ഉള്ളിയേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി.
റെഡ് ക്രോസ് ഉള്ളിയേരി യൂണിറ്റ് ചെയർമാൻ ഇടപ്പനോളി ചന്ദ്രൻ മാസ്റ്ററിൽനിന്നും മെഡിക്കൽ ഓഫിസർ ഡോ: സിന്ധു റെഡ് ക്രോസ് സഹായം ഏറ്റു വാങ്ങി.
കോവിഡ് സഹായമായി വിദേശരാജ്യങ്ങളിൽ നിന്ന് റെഡ് ക്രോസിനു ലഭിച്ച സാധങ്ങളാണ് താലൂക്കിലെ വിവിധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ റെഡ് ക്രോസ് കൊയിലാണ്ടി താലൂക്ക് ബ്രാഞ്ച് വിതരണം ചെയ്യുന്നത്.
റെഡ് ക്രോസ് വൈസ് ചെയർമാൻ ഹമീദ് എടത്തിൽ, സെക്രട്ടറി പി. മുരളീധരൻ, മുഹമ്മദ് ആസാദ് മഠത്തിൽ, കെ. വി. ബ്രജേഷ് കുമാർ, എച്ച്. ഐ. മുരളീധരൻ എന്നിവർ സംസാരിച്ചു.

