അശാസ്ത്രീയമായി നിർമ്മിച്ച ഹമ്പ് അപകടമുണ്ടാക്കുന്നു; ഇരിങ്ങത്ത്- നടുവണ്ണൂർ റോഡിൽ അപകടം നിത്യ സംഭവമാവുന്നു
ഇരിങ്ങത്ത് റോഡിൽ കാരയാട് തറമ്മലങ്ങാടിയിലാണ് ഈ അപകടം വിതയ്ക്കുന്ന ഹമ്പ്

നടുവണ്ണൂർ: ഇരിങ്ങത്ത് റോഡിൽ കാരയാട് തറമ്മലങ്ങാടിയിൽ എ എം എൽ പി സ്കൂൾ, നഴ്സറി, മദ്രസ്സ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അശാസ്ത്രീയമായി നിമ്മിച്ച ഹമ്പ് കാരണം അപകടം നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നിർമ്മാണത്തിലുള്ള അപാകതയാണ് അപകട കാരണമാകുന്നത്.
ഇവിടെ ഹമ്പിന്റെ മുകളിൽ വൈറ്റ് പെയിൻ്റ് ചെയ്തത് മുൻപേ തന്നെ മാഞ്ഞു പോയിട്ടുണ്ട്. പല തവണ നാട്ടുകാർ ഇവിടെ പെയിന്റ് ചെയ്തിരുന്നു. എന്നാൽ അതെല്ലാം മാസങ്ങൾ കൊണ്ട് മാഞ്ഞ് പോവുകയാണ്. ഏറ്റവും കൂടുതൽ വാഹനങ്ങൾ പോവുന്ന റോഡാണ് ഇരിങ്ങത്ത് - നടുവണ്ണൂർ റോഡ്.
കൊയിലാണ്ടി, കൊല്ലം ഭാഗങ്ങളിൽ റോഡിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ കോഴിക്കോട് ഭാഗത്തേക്കുളള വാഹനങ്ങൾ ഈ വഴിക്കാണ് തിരിച്ച് വിടുന്നത്. ഹമ്പ് ശാത്രിയമായി പുനർ നിർമ്മിക്കുകയും സീബ്രാ ലൈൻ ഇടുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.