കാവുന്തറയിലെ ഇ.കെ നായനാർ ഓപ്പൺഎയർ ഓഡിറ്റോറിയം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
അഡ്വ: കെ. എം. സച്ചിൻ ദേവ് എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി

നടുവണ്ണൂർ: ഗ്രാമപഞ്ചായത്തിൻ്റെ വികസന കുതിപ്പിന് മാറ്റുകൂട്ടി ഇ.കെ നായനാർ ഓപ്പൺഎയർ ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു. കലാകായിക പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കാവുന്തറയിലെ ആൽത്തറമുക്കിൽ പണി പൂർത്തീകരിച്ച ഇ.കെ.നായനാരുടെ നാമധേയത്തിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
മുൻ എം.എൽ.എ. പുരുഷൻ കടലുണ്ടിയുടെയും അഡ്വ: കെ.എം.സച്ചിൻ ദേവ് എം.എൽ.എ.യുടെയും പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചത്.
ബാലുശ്ശേരി എം.എൽ.എ. അഡ്വ: കെ. എം. സച്ചിൻ ദേവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.