നാദാപുരത്ത് വൈദ്യർ കലാ അക്കാദമിയുടെ വെബ്സൈറ്റ് ലോഞ്ചിംഗ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു
ചടങ്ങിൽ ഇ. കെ. വിജയൻ എംഎൽഎ അധ്യക്ഷനായി

നാദാപുരം: വൈദ്യർ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിൽ സാഹിത്യപഠനത്തിനുള്ള വെബ്സൈറ്റ് ലോഞ്ച് ചെയ്തു. മന്ത്രി സജി ചെറിയാൻ വെബ്സൈറ്റിന്റെ ലോഞ്ചിങ് കർമം നിർവഹിച്ചു. ചടങ്ങിൽ ഇ. കെ. വിജയൻ എം എൽ എ അധ്യക്ഷനായി.
മതേതരമനസ്സ് രൂപപ്പെടുത്തുന്നതിൽ കലകൾക്ക് നിർണായകപങ്ക് വഹിക്കാനാകുമെന്നും രാജ്യസ്നേഹം വളർത്തുന്നതിൽ മാപ്പിളകവികൾ വലിയപങ്കാണ് വഹിച്ചതെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അക്കാദമി ഉപകേന്ദ്രത്തിന് ആവശ്യമായ തിയേറ്ററുകളും ലൈബ്രറിയും സ്ഥാപിക്കുന്നതിനായി ഫണ്ട് വേണമെന്ന ആവശ്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.