സാന്ത്വന സന്ദേശ റാലി നടത്തി
പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായയാണ് അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ് സാന്ത്വന സന്ദേശ റാലി നടത്തിയത്.
അരിക്കുളം : കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ അരിക്കുളം എൻ.എസ്.എസ് യൂണിറ്റും പ്രതീക്ഷ പാലിയേറ്റീവ് കെയറും സംയുക്തമായി സാന്ത്വന സന്ദേശ റാലി നടത്തി. എൻ.എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീചിത്ത് ഉദ്ഘാടനം ചെയ്തു.
ശ്രീധരൻ കണ്ണമ്പത്ത് അധ്യക്ഷത വഹിച്ചു. കെ. ഇമ്പിച്ചി അലി, സ്വാലിഹ് അരിക്കുളം, വി.പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ.കെ മുഹമ്മദ്, ആവള അമ്മദ്, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. കെ.മുഹമ്മദ് അഷ്റഫ് സ്വാഗതവും കെ. നൗഷാദ് നന്ദിയും പറഞ്ഞു.

