headerlogo
local

തിരുവങ്ങൂരിൽ ഇന്ന് പുലർച്ചേ വാഹനാപകടം

കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപ കടത്തിൽ പരിക്കില്ലാ തെ യാത്രക്കാർ രക്ഷ പ്പെട്ടു.

 തിരുവങ്ങൂരിൽ ഇന്ന് പുലർച്ചേ വാഹനാപകടം
avatar image

NDR news

16 Jan 2022 11:47 AM

                       കൊയിലാണ്ടി: തിരുവങ്ങൂരിൽ ഇന്ന് പുലർച്ച വാഹനാ പകടമു ണ്ടായി. ദേശീയപാതയിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന കാറും കൊയിലാണ്ടിയിൽ നിന്ന് വരികയായിരുന്ന മിനിലോറിയും തമ്മിലിടിച്ചാണ് അപകടമുണ്ടായത്.       

        വാഹനങ്ങളിൽ സഞ്ചരിച്ചവർ കാര്യമായ പരുക്കുകളൊന്നു മില്ലാതെ രക്ഷപ്പെട്ടു. റോഡിൽ വാഹനത്തിരക്കില്ലാത്തതും വാഹനങ്ങൾ താരതമ്യേന കുറഞ്ഞ വേഗതയിലായത് കൊണ്ടുമാണ് അപകട ത്തിന്റെ തീവ്രത കുറഞ്ഞ ത്.   

        കൂടിയിടിച്ച ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നിരുന്നു. സംഭവത്തിന് ശേഷം റോഡിൽ ഗതാഗത തടസമുണ്ടായി. ഓടിയെ ത്തിയ പരിസരവാസികൾ രക്ഷാ പ്രവർത്തനം നടത്തി. പിന്നീട് കൊയിലാണ്ടി പോലീസ് എത്തി, നാട്ടുകാരുടെ സഹകരണത്തോടെ റോഡിൽ നിന്നും അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.

NDR news
16 Jan 2022 11:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents