നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം
പ്രശസ്ത നാടകകൃത്ത് പ്രകാശൻ നന്തി സംഗമം ഉദ്ഘാടനം ചെയ്തു

നടുവത്തൂർ: നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹൈസ്കൂൾ 1993 എസ്.എസ്.എൽ.സി ബാച്ച് സഹപാഠികളുടെ സംഗമം സംഘടിപ്പിച്ചു. 2021 ജനുവരിയിൽ രൂപീകരിക്കപ്പെട്ട 'സ്നേഹ മർമ്മരം' കൂട്ടായ്മയുടെ ആദ്യ ഒത്തുചേരലാണ് 'സ്നേഹ സംഗമം 2022' എന്ന പേരിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നത്.
ഗ്രൂപ്പ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത സദസിൽ തങ്ങളുടെ മുഴുവൻ അധ്യാപകരെയും സഹപാഠികളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി. ഗീത കേക്ക് മുറിച്ചു. തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി.
പ്രശസ്ത നാടകകൃത്ത് പ്രകാശൻ നന്തി സംഗമം ഉദ്ഘാടനം ചെയ്തു. കെ. ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. എം. റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. എം. സുധി സ്വാഗതവും പി. കെ. നിഷ നന്ദിയും രേഖപ്പെടുത്തി.