കീഴ്പ്പയ്യൂർ വെസ്റ്റ് - വട്ടക്കണ്ടിമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: ഗ്രാമപഞ്ചായത്തിലെ കീഴ്പ്പയൂർ വെസ്റ്റ് - വട്ടക്കണ്ടിമുക്ക് റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു.
വാർഡ് വികസന സമിതി കൺവീനർ കെ. കെ. സുനിൽ, രാജൻ കറുത്തേടത്ത്, കീഴ്പ്പയൂർ വെസ്റ്റ് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ നാസർ, കുഴിച്ചാലിൽ നാരായണൻ, ടി. എം. മജീദ്, ശോഭ കെ.ആയലാട്ട് എന്നിവർ സംസാരിച്ചു.