മണിയൂർ എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്ക് കോവിഡ്, കോളേജ് അടച്ചു
33 വിദ്യാർഥികൾക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്

വടകര: വിദ്യാർത്ഥികൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മണിയൂർ എഞ്ചിനിയറിങ്ങ് കോളജ് അടച്ചു. 33 വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഈ മാസം 13ന് ഹോസ്റ്റലിൽ 9 പേർക്ക് രോഗലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അഞ്ചുപേർക്ക് പോസിറ്റീവായിരുന്നു. തുടർന്ന് കോളേജിലെ 130 വിദ്യാർത്ഥികളിൽ നടത്തിയ പരിശോധനയിലാണ് മുപ്പതിലേറെ പേർക്ക് രോഗം സ്ഥിതീകരിച്ചത്.
എൻജിനീയറിങ് കോളേജ് ക്ലസ്റ്റർ ആയി മാറിയതിനാൽ രണ്ടാഴ്ചത്തേക്ക് കോളേജ് അടച്ചിടാനാണ് നിർദേശം നൽകിയത്. മണിയൂർ ഫാമിലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത്.