തൂണേരിയിൽ വിഷവാതകം നിറഞ്ഞ കിണറ്റിൽവീണ ആടിനെ രക്ഷപ്പെടുത്തി
നാദാപുരം അഗ്നിരക്ഷ സേനയാണ് സഹസികമായി ആട്ടിൻ കുട്ടിയെ രക്ഷപെടുത്തിയത്
നാദാപുരം: വായുസഞ്ചാരമില്ലാത്തതും വിഷവാതകങ്ങൾ നിറഞ്ഞതുമായ കിണറ്റിൽ വീണ ആടിനെ നാദാപുരം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തൂണേരി പഞ്ചായത്ത് ഏഴാം വാർഡ് ചാലപ്പുറം വളപ്പിൽ ഇസ്മായിലിന്റെ കിണറ്റിൽ വീണ ആടിനെയാണ് രക്ഷപ്പെടുത്തിയത്. കിണറിനു ഏകദേശം 21 മീറ്ററോളം ആഴമുണ്ട് കിണറ്റിൽ വീണ ആടിനെ അഗ്നിരക്ഷാസേന സാഹസികമായാണ് രക്ഷപ്പെടുത്തിത്. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സി.കെ. ഷൈജേഷ് ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ് ഉപയോഗിച്ച് കിണറ്റിലിറങ്ങി. റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ആടിനെ പുറത്തെടുക്കുകയായിരുന്നു.
സമീപവാസിയായ പുത്തൻപുരയിൽ സുബൈദയുടേതായിരുന്നു ആട്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഷമേജ് കുമാറിന്റെ നേതൃത്വത്തിൽ എം. ബൈജു, കെ. ശ്രീജിൽ, സി.കെ. പ്രേംജിത്ത്, സി. രഘുനാഥ് എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

