പുത്തഞ്ചേരിയിൽ യുദ്ധ സ്മാരകം രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിന് സ്വാഗതസംഘം രൂപീകരിച്ചു
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി: പുത്തഞ്ചേരിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന യുദ്ധ സ്മാരകം രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിന് സ്വാഗതസംഘം രൂപീകരിച്ചു. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ ഓർമക്കായ് ഉള്ളിയേരി പഞ്ചായത്തിലെ പുത്തഞ്ചേരിയിലാണ് യുദ്ധ സ്മാരകം പണി പൂർത്തിയാകുന്നത്. ജയ് ജവാൻ ട്രസ്റ്റിന്റെയും, നിർമാണ കമ്മിറ്റിയുടെയും, സപ്പോർട്ടിങ് ഗ്രൂപിന്റെയും നേതൃത്വത്തിൽ സ്മാരകം നിർമിക്കുന്നത്.
യുദ്ധസ്മാരക നിർമാണ സ്ഥലത്ത് വെച്ച് നടന്ന ചടങ്ങ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ രജീഷ് പുത്തഞ്ചേരി അധ്യക്ഷനായി. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ, അത്തോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കൽ, ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുകുമാരൻ കെ. ടി, എ.ബി പി. എസ്. എസ്. പി സംസ്ഥാന നിർമാണ കമ്മറ്റി വൈസ് ചെയർമാൻ ജനറൽ സെക്രട്ടറി മുരളീധര ഗോപാൽ, രാമദാസ് പി. പി, ഷാജു കിണറുള്ളത്തിൽ, നിർമാണ കമ്മറ്റി ജോയിന്റ് കൺവീനർ ഷാജി വി. എം, പത്താം വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
ട്രസ്റ്റ് സെക്രട്ടറി വത്സൻ വടക്കെടത്തു സ്വാഗതവും, ഭാസ്കരൻ. പി. ടി നന്ദിയും പറഞ്ഞു.