വിഷുവിന് വിഷരഹിത പച്ചക്കറി; വിഷുക്കണി പദ്ധതിക്ക് പേരാമ്പ്രയിൽ തുടക്കം
കുടുംബശ്രീ സഹകരണത്തോടെ ഒരേക്കർ സ്ഥലത്താണ് കൃഷി നടത്തുക

പേരാമ്പ്ര: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ആശയം മുൻ നിർത്തി പേരാമ്പ്ര ഗ്രാമപഞ്ചായത്തിൻ്റേയും കൃഷിഭവന്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'വിഷുക്കണി' പദ്ധതിയ്ക്ക് പതിനഞ്ചാം വാർഡിൽ തുടക്കമായി.
കുടുംബശ്രീയുടെ സഹകരണത്തോടെ ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്നതാണ് പദ്ധതി. പരിപാടിയുടെ വാർഡ് തല ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. കെ. പ്രമോദ് നിർവഹിച്ചു. ചടങ്ങിന് വാർഡ് കൺവീനർ ഷിജുകുമാർ സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ സജു സി. എം. അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ഷെറിൻ, കുഞ്ഞികണ്ണൻ കാവുങ്കൽ, ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.