headerlogo
local

മൂരാട് റെയിൽവേ ഗേറ്റിനു സമീപം തീപ്പിടുത്തം

പാളത്തിന് സമീപത്തെ അടിക്കാടുകൾക്കാണ് തീ പിടിച്ചത്

 മൂരാട് റെയിൽവേ ഗേറ്റിനു സമീപം തീപ്പിടുത്തം
avatar image

NDR News

21 Jan 2022 05:38 PM

പയ്യോളി: മൂരാട് റെയിൽവേ ഗേറ്റിന് സമീപം തീപിടിച്ചു. മൂരാട് ഓയിൽ മിൽ റെയിൽവെ പാളത്തിനടുത്ത് ഇരിങ്ങൽ റെയിൽവെ ഗേറ്റിന് വടക്കുഭാഗത്തായാണ് അഗ്നിബാധയുണ്ടായത്. പാളത്തിന് പടിഞ്ഞാറ് വശത്തെ അടിക്കാടുകൾക്കാണ് തീപിടിച്ചത്. 

      ഇന്ന് വൈകീട്ട് 3.45 ഓടെയാണ് സംഭവം. റെയിൽവേ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ കെ. അരുൺ, അസി. സ്റ്റേഷൻ ഓഫീസർ കെ. ടി. രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ വടകരയിൽ നിന്നും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. 

      അടിക്കാട്‌ വെട്ടിത്തെളിക്കാത്തതാണ് അഗ്നിബാധയ്ക്കു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

NDR News
21 Jan 2022 05:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents