നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂർ: ധനകാര്യ കമ്മീഷൻ ഉപ പദ്ധതി കരട് നിർദ്ദേശങ്ങൾക്ക് അന്തിമ രൂപം നൽകുന്നതിനായി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിഷ കെ.എം അധ്യക്ഷം വഹിച്ച പരിപാടിയിൽ സെക്രട്ടറി ഒ.മനോജ് സ്വാഗതം പറഞ്ഞു .
വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സുധീഷ് ചെറുവത്ത് വികസനരേഖ അവതരിപ്പിച്ചു. ടി .സി .സുരേന്ദ്രൻ മാസ്റ്റർ ,സജീവൻ മക്കാട്ട് ,സൗദ കെ.കെ. ,പി.അച്ചുതൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.