കൊയിലാണ്ടി താമരശ്ശേരി റൂട്ടില്‍ പൈപ്പുകള്‍ തകര്‍ന്ന് കുടിവെള്ള വിതരണം നിലച്ചു
പൈപ്പ് ലൈന്‍ പൊട്ടിയ സ്ഥലം എം.എല്‍.എ.യും മറ്റ് ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു

ബാലുശ്ശേരി:എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി മിക്ക പ്രദേശങ്ങളിലും ജല വിതരണ പൈപ്പുകള്‍ പൊട്ടി വിതരണം തടസ്സപ്പെട്ടു. പല ടൗണുകളിലും കടുത്ത കുടിവെള്ള ക്ഷാമമാണ് ഇതു മൂലം അനുഭവിക്കുന്നത്.
കുടിവെള്ളം വിതരണം തടസ്സപ്പെട്ടതിനെതിരെ പലയിടങ്ങളിലും ജനങ്ങള്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ബാലുശ്ശേരിയില്‍ സ്വകാര്യ കോളേജിനടുത്തുള്ള റോഡിലെ കയറ്റം കുറയ്ക്കുന്നതിനായി മണ്ണെടുത്തപ്പോള്‍ പൈപ്പ് ലൈന്‍ പൊട്ടി ഒരാഴ്ചയോളമായി കുടിവെള്ളം നിലച്ച നിലയിലാണ്.
പൈപ്പ് ലൈന്‍ പൊട്ടിയ സ്ഥലം എം.എല്‍.എ.യും മറ്റ് ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ മണ്ഡല തല മോണിറ്ററിങ് യോഗത്തില്‍ കെ.എസ്.എസ്.ടി.പി. ഉദ്യോഗസ്ഥരുമായി എം.എല്‍.എ. സച്ചിന്‍ ദേവ് ഈ കാര്യം സംസാരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൈപ്പ് ലൈന്‍ ഇന്ന് തന്നെ മാറ്റി സ്ഥാപിച്ച് വിതരണം പുനസ്ഥാപിക്കുമെന്നു് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.