വെള്ളിയൂർ അങ്കണവാടിയിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
ചടങ്ങിൽ നസീർ നൊച്ചാട് പതാക ഉയർത്തി

നൊച്ചാട്: ലോകമെമ്പാടുമുള്ള ഭാരതീയർ രാജ്യത്തിൻ്റെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ മറന്ന് മനസ്സുകൊണ്ട് ഒരുമിച്ചാണ് രാജ്യം ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വെള്ളിയൂർ അങ്കണവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. നസീർ നൊച്ചാട് പതാക ഉയർത്തി.
മർഹബ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. ടി. ഫിറോസ് ഖാൻ, അനർഘ ബാലൻ, ഐഹം നസീർ, സദർ അബ്ദുല്ല ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.