ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ജലവിതരണം സ്തംഭിക്കും
പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപണി നടക്കുന്നതിനാലാണ് നിയന്ത്രണം
കുറ്റ്യാടി: കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപണി നടക്കുന്നതിനാൽ ഇന്ന് (വെള്ളിയാഴ്ച) കോഴിക്കോട് കോർപ്പറേഷനിലും, ബാലുശ്ശേരി, നന്മണ്ട, കാക്കൂർ, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി, കക്കോടി, കുന്നമംഗലം, നരിക്കുനി, കുരുവട്ടൂർ, തലക്കുളത്തൂർ പഞ്ചായത്തിലേക്കുള്ള ജലവിതരണം പൂർണമായി മുടങ്ങും.
പെരുവണ്ണാമൂഴി കേരള വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ആണ് ഇക്കാര്യം അറിയിച്ചത്.

