വെള്ളിയൂരിൽ കോവിഡ് ഹെൽപ്പ് ഡസ്ക്ക് ആരംഭിച്ചു
കോവിഡ് മൂലം പ്രയാസമനുഭവിക്കുന്നവർക്ക് ഭക്ഷണം, മരുന്ന് ,വാഹന സൗകര്യങ്ങൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം.
നൊച്ചാട് : വെള്ളിയൂരിൽ സി പി ഐ എം നൊച്ചാട് സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കോവിഡ് സഹായ കേന്ദ്രം ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി ബാലൻ അദ്ധ്യക്ഷത വഹിച്ചു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി എടവന സൂരേന്ദ്രൻ ,ഡി എം രജി , കെ അബ്ദുൾ ഹമീദ്, വി എം സുഭാഷ് എന്നിവർ സംസാരിച്ചു.
കോവിഡ് മൂലം പ്രയാസമനുഭവിക്കുന്നവർക്ക് ഭക്ഷണം, മരുന്ന് ,വാഹന സൗകര്യങ്ങൾ മറ്റ് സേവനങ്ങൾ എന്നിവ കേന്ദ്രത്തിൽ നിന്ന് ലഭ്യമാവും.

