headerlogo
local

പയ്യോളിയിൽ ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 260 കുപ്പി മദ്യം പിടികൂടി

മാഹിയിൽ നിന്നും വന്ന ഓട്ടോയിലാണ് മദ്യ കുപ്പികൾ കണ്ടെത്തിയത്

 പയ്യോളിയിൽ ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 260 കുപ്പി മദ്യം പിടികൂടി
avatar image

NDR news

02 Feb 2022 08:29 AM

പയ്യോളി: ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച മദ്യം പയ്യോളി പോലീസ് പിടികൂടി. 500 മില്ലിലിറ്ററിന്റെ 260 കുപ്പി മദ്യമാണ് പിടികൂടിയത്. സംഭവത്തിൽ ഡ്രൈവർ ഓടിരക്ഷപ്പെട്ടു.

      ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. അഞ്ചരയോടെ ടൗണിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ്‌ മാഹിയിൽനിന്നും വരുന്ന ഓട്ടോയിൽനിന്ന് മദ്യം പിടിച്ചത്. പോലീസിന്റെ പരിശോധന കണ്ട് ഓട്ടോ തിരിച്ചുപോകാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്നപ്പോൾ ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു. വാഹനത്തിന്റെ പിൻവശത്തെ കാരിയർ ഭാഗത്തും ഡ്രൈവറുടെ കാബിനിന്റെ മുകളിലുമായിരുന്നു മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്.

     പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ്ബാബു, എസ്.ഐ.മാരായ പി.എം. സുനിൽകുമാർ, പി. രമേശൻ, സിവിൽ പോലീസ് ഓഫീസർമാരായ വി. ജിജോ, കെ. സുനിൽ, എം.കെ. ഷിജു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

NDR news
02 Feb 2022 08:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents