നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സോനാ സന്തോഷിനെ ആദരിച്ചു
ജവഹർലാൽ നെഹ്റു കൾച്ചറൽ സെൻ്റർ ആൻ്റ് ചരിറ്റബിൾ സൊസൈറ്റി' പ്രവർത്തകരാണ് പ്രതിഭയെ ആദരിച്ചത്

അരിക്കുളം: നീറ്റ് പരിക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ഏക്കാട്ടൂരിലെ സോനാ സന്തോഷിനെ 'ജവഹർലാൽ നെഹ്റു കൾച്ചറൽ സെൻ്റർ ആൻ്റ് ചരിറ്റബിൾ സൊസൈറ്റി' പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു.
രക്ഷാധികാരി അഷ്റഫ് പ്രതിഭയ്ക്കുള്ള ഉപഹാരം കൈമാറി. സാജിദ് അഹമ്മദ് പി, അനസ് കാരയാട്, ഷാനവാസ് കല്ലാക്കണ്ടി, കെ. കെ. കോയക്കുട്ടി, വി. പി. അശ്വതി, മുഹമ്മദ് സിനാൻ കുറ്റിക്കണ്ടി, എസ്. ജി. സ്വാതി എന്നിവർ പങ്കെടുത്തു. അരിക്കുളം സ്വദേശികളായ സന്തോഷ് പള്ളിയിൽ സിന്ധു ദമ്പതികളുടെ മകളാണ് സോന സന്തോഷ്.