ആനപ്പാറ ക്വാറി വിഷയത്തിൽ പ്രതിഷേധം ശക്തം
സരത്തിന് പിന്തുണയുമായി ബിജെപി ജില്ലാപ്രസിഡൻ്റും കോൺഗ്രസ് നേതാക്കളും ക്വാറിയിൽ
മേപ്പയൂർ: കീഴരിയൂർ ആനപ്പാറ ക്വാറി വിഷയത്തിൽ പ്രതിഷേധം തുടരുന്നു. സമരക്കാർക്ക് പിന്തുണയുമായി ബിജെപി ജില്ലാപ്രസിഡൻ്റ് വി. കെ. സജീവനുംകോൺഗ്രസ് നേതാക്കളും ക്വാറിയിലെത്തി. ഇനി ആർ. ഡി. ഒ, കലക്ടർ എന്നിവർ വിളിച്ചു ചേർക്കുന്ന ചർച്ചക്ക് ശേഷം മാത്രമേ ക്വാറി പ്രവർത്തിക്കൂ എന്ന് കോൺഗ്രസ് നേതാക്കളായ ഡി സി സി സെക്രട്ടറി ഇ. അശോകൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. പി. വേണുഗോപാൽ, മണ്ഡലം പ്രസിഡൻ്റ് ഇടത്തിൽ ശിവൻ എന്നിവരടങ്ങിയ സംഘത്തിന് പൊലീസും ക്വാറി മാനേജരും ഉറപ്പു നൽകി.
ഇന്ന് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും അനുനയ പാതയാണ് സ്വീകരിച്ചത്. 50 ഓളം സ്ത്രീകളുള്ള സമരത്തിൽ നിന്ന് 3 വീതം സ്ത്രീകൾ ലോറി തടയുകയായിരുന്നു സമരക്കാർ. വൻ ബഹുജന പിന്തുണ സമരത്തിന് വന്നതോടെ പൊലീസ് വിയർത്തു.
ബി ജെ പി ജില്ലാ പ്രസിഡൻറും സംഘവും ക്വാറി മുഴുവൻ നോക്കിക്കണ്ട് ക്വാറി ഉടമയോട് പ്രതിഷേധം അറിയിച്ചു. ബിജെപി ജില്ല പ്രസിഡൻ്റ് സമരാനുകൂലികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സമരത്തിന് എല്ലാ വിധ പിൻതുണയും ബി ജെ പി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ ക്വാറിയിലെത്തിയ ഡിസിസി സെക്രട്ടറിമാരായ ഇ.അശോകനും, രാജേഷ് കീഴരിയൂരും, ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.വേണുഗോപൽ മണ്ഡലം പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, പഞ്ചായത്തംഗം കെ.സി.രാജനും 25 ഓളം കോൺഗ്രസ് പ്രവർത്തകരും ക്വാറിയിലെത്തി സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

