കൂരാച്ചുണ്ട് ടൗണിൽ പട്ടാപകൽ കാട്ടുപന്നി ആക്രമണം; ലോട്ടറി വിൽപ്പനക്കാരന് പരിക്ക്
ഓടികൊണ്ടിരുന്ന ഒരു കാറിനു നേരെയും പന്നിയുടെ ആക്രമണമുണ്ടായി

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ടൗണിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം. ആക്രമണത്തിൽ ടൗണിലെ ലോട്ടറി വിൽപ്പനക്കാരന് പരിക്കേറ്റു. കല്ലാനോട് സ്വദേശി വേലായുധൻ നടുക്കണ്ടി പറമ്പിൽ (56) നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. ടൗണിലെ തോംസൺ തിയറ്റിന് മുൻപിൻ വെച്ച് ഒറ്റയാൻ പന്നി ഓടികൊണ്ടിരുന്ന ഒരു കാറിനു നേരെ പാഞ്ഞു വന്ന് ഇടിക്കുകയായിരുന്നു. ശേഷം റോഡിലൂടെ നടന്നു വരികയായിരുന്ന ലോട്ടറി വിൽപ്പനക്കാരനെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വേലായുധനെ പ്രാഥമിക ശ്രുശ്രുഷക്ക് വേണ്ടി കൂരാച്ചുണ്ട് സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.
മലയോര മേഖലയിൽ കാട്ടുപന്നി ആക്രമണം തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഇതിൽ അനുകൂലമായ നടപടി സ്വീകരിക്കാത്തതിൽ ജനരോക്ഷം ഉയരുകയാണ്.