നീറ്റ് ഉന്നത റാങ്ക് കരസ്ഥമാക്കിയ സോനാ സന്തോഷിനെ പ്രവാസി കാരയാട് അനുമോദിച്ചു
ജോയിൻ്റ് സെക്രട്ടറി ജലീൽ കുനിക്കാട്ട് ഉപഹാരം നൽകി

മേപ്പയൂർ:അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരിക്ഷയിൽ ഉന്നത വിജയം നേടി കോഴിക്കോട് മെഡിൽ കോളേജിൽ എം.ബി ബി.എസ്. പ്രവേശനം നേടിയ ഏക്കാട്ടൂരിലെ പള്ളിയിൽ മീത്തൽ സോന സന്തോഷിനെ പ്രവാസി കാരയാട് അനുമോദിച്ചു.
ജോയിൻ്റ് സെക്രട്ടറി ജലീൽ കുനിക്കാട്ട് ഉപഹാരം നൽകി. നവീൻ ചാത്തോത്ത്, മുജുകാരയാട്, അബ്ദുൽ സലാം ചാത്തോത്ത്, മുനീർ കുറ്റിക്കണ്ടി എന്നിവർ പങ്കെടുത്തു.
നിർമ്മാണത്തൊഴിലാളിയായ കാരയാട് ഏക്കാട്ടൂർ പള്ളിയിൽ മീത്തൽ സന്തോഷ് കുമാറിൻ്റെയും സിന്ധുവിൻ്റെയും മകളാണ് സോന.