പൂനൂർ പുഴയിൽ ജനകീയ ശുചീകരണം നടത്തി
"ഹരിതം സുന്ദരം താമരശ്ശേരി" പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്

പൂനൂർ: പൂനൂർ പുഴ സംരക്ഷണത്തിൻ്റെ ഭാഗമായി ജനകീയ ശുചീകരണം നടത്തി. മലകളും, പുഴകളും, തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നത് ജനങ്ങൾ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്ന സന്ദേശവുമായാണ് ശുചീകരണം നടത്തിയത്. താമരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ "ഹരിതം സുന്ദരം താമരശ്ശേരി" പദ്ധതിയുടെ ഭാഗമായാണ് 'ഗ്രീൻവേർമ്സ് കോഴിക്കോടി'ൻ്റെ സഹകരണത്തോടെ ശുചീകരണം നടത്തിയത്.
പദ്ധതിയുടെ ഭാഗമായി ഈർപ്പോണ പുഴംപുറം പള്ളിക്കടുത്ത് കെട്ടി കിടന്ന 85 ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യം അമ്പതോളം നീക്കം ചെയ്തു. സന്നദ്ധ പ്രവർത്തകരും, ജനപ്രധിനിധികളും ചേർന്നാണ് ശുചീകരണം നടത്തിയത്. ഹരിതകർമ്മ സേനാങ്കങ്ങളും സി ഡി ആർ എഫ് മെമ്പർമാരും ശുചീകരണത്തിൽ പങ്കുചേർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ. ടി. അബ്ദുറഹിമാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഖദീജ സത്താർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് മെമ്പർ എ. കെ. കൗസർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സൗദാ ബീവി, ബുഷ്‌റ അഷ്‌റഫ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, സെക്രട്ടറി ജെയ്സൺ എൻ.ഡി, ഗ്രീൻ വേംസ് ഡയറക്ടർ സി.കെ.എ.ഷമീർ ബാവ, എം.സി നാസിമുദ്ധീൻ, എച്ച് ഐ സമീർ വി, പി.കെ അഹമ്മദ് കുട്ടി മാസ്റ്റർ, ഹരിതം സുന്ദരം കോ-ഓർഡിനേറ്റർ സത്താർ പള്ളിപ്പുറം എന്നിവർ സംസാരിച്ചു.
ശുചീകരണ പ്രവൃത്തിക്ക് പ്രജീഷ് കാരാടി, അബൂബക്കർ സിദ്ധീഖ്, ഇറാഷ് ഈർപ്പോണ അൻഷാദ് മലയിൽ, ശംസുദ്ധീൻ ഏകരൂൽ, സലീം എം.വി, പി.കെ ബഷീർ, നസീർ കെ, റാസിക്ക്, നാസർ താന്നിക്കൽ, മുസ്തഫ, സാജിദ്, പ്രസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.