ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ പന്ത്രണ്ടാം ജന്മദിനം ആഘോഷിച്ചു
കർമ്മരത്നാ പുരസ്കാരം നേടിയ കെ. എം. സുരേഷ് ബാബുവിന് ചടങ്ങിൽ സ്വീകരണം നൽകി

കൊയിലാണ്ടി: ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ പന്ത്രണ്ടാം ജന്മദിനം ആഘോഷിച്ചു. പരിപാടിയിൽ സ്വാമി വിവേകാനന്ദൻ കിസാൻ കർമ്മരത്നാ പുരസ്കാരം നേടിയ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ ദേശീയ ജനറൽ സെക്രട്ടറി കെ. എം. സുരേഷ് ബാബുവിന് സ്വീകരണം നൽകി.
കൊയിലാണ്ടി പി. ഡബ്ല്യൂ. ഡി. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൊയിലാണ്ടി മുൻസിപ്പാൽ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പുരസ്കാര ജേതാവ് കെ. എം. സുരേഷ് ബാബുവിനെ ചെയർമാൻ പൊന്നാടയണിയിച്ച് ആദരിച്ചു. മൊമെൻ്റോയും ചെയർമാൻ ആദരിച്ചു എഫ് എ ഒ ഐ ജില്ലാ പ്രസിഡണ്ട് സന്തോഷ് പെരച്ചേരി അധ്യക്ഷത വഹിച്ച മുൻ എംഎൽഎ അഡ്വ: എം. കെ. പ്രേം നാഥ് മുഖ്യപ്രഭാഷണം നടത്തി.
കീഴലത്ത് കുഞ്ഞിരാമൻ, ദിനേശൻ ടി, എൻ. ടി. ഹുസൈയിൻ, വിപിൻ കെ. വി. സി. പര്യേയി, ടി. എം. ലക്ഷ്മി, ഇന്ദിര വി. പി. ബിന്ദു കുറ്റിയിൽ, ഇന്ദിര ജി. മാരാർ, കെ. കെ. ദാസൻ, വേലായുധൻ കീഴരിയൂർ, ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ ദേശീയ ജനറൽ സെക്രട്ടറി കെ. എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം പയ്യോളി മുൻസിപ്പാൻ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു.