എടോത്തറ കുടുംബ സംഗമവും,റിൻഷ ഫാത്തിമയ്ക്കുള്ള അനുമോദനവും നടത്തി
നൊച്ചാട് ഗ്രാമപ ഞ്ചാ യത്ത് വൈസ് പ്രസിഡ ണ്ട് പി.എം.കുഞ്ഞിക്ക ണ്ണൻ ഉദ്ഘാടനം ചെയ്തു.

ചേനോളി : എടോത്തറ കുടുംബ സംഗമം നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുഞ്ഞി ക്കണ്ണൻ ഉദ്ഘാടനം ചെയ്തു. അലി ഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ബിരുദ പ്രവേശന പരീക്ഷയിൽ മിക ച്ച നേട്ടം കൈവരിച്ച എടോത്ത് റസാ ഖിൻ്റെ മകൾ റിൻഷ ഫാത്തിമയെ ചടങ്ങിൽ ആദരിക്കുകയുണ്ടായി.
സാഹിതി അക്കാദമിക് ഡയറ ക്ടർ നസീർ നൊച്ചാട് ഉപഹാര സമർപ്പണം നടത്തി.മഹല്ല് ഖത്തീ ബിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ.സിന്ധു അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര മുൻ .ബി.പി.ഒ കെ.എം. മുഹമ്മദ്, കന്നരം വെള്ളി മഹല്ല് സെക്രട്ടറി വി.കെ.ഇസ്മായിൽ, ചേനോളി മഹല്ല് പ്രസിഡണ്ട് പാടത്തറ അബ്ദുല്ല, എടോത്തറ മ്മൽ സെയ്തൂട്ടി, എടോത്തറ യൂസഫ്, ഇ.ഹമീദ് എന്നിവർ പ്രസംഗിച്ചു.
വി.കെ.ഇസ്മായിൽ സ്വാഗതവും, റഫീഖ് ചേനോളി ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.