കവിത ടീച്ചർക്ക് ഹോംഷോപ്പ് പദ്ധതിയുടെ യാത്രയയപ്പ്
കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ കന്നൂരിലുള്ള ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉപഹാര സമർപ്പണം നടത്തി.

ഉള്ളിയേരി:കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററായി കഴിഞ്ഞ അഞ്ചു വർഷക്കാലം കുടുംബശ്രീ പ്രസ്ഥാനത്തിന് കോഴിക്കോട് ജില്ലയിൽ മികച്ച രീതിയിൽ നേതൃത്വം നൽകിയ പി സി കവിതയ്ക്ക് യാത്രയയപ്പ് നല്കി.
കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ കന്നൂരിലുള്ള ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉപഹാര സമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബലരാമൻ മാസ്റ്റരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗീത പുളിയാറയിൽ, എഡിഎംസി മാരായ പിഎം ഗിരീഷ് കുമാർ, അഞ്ജു ചേവായൂർ മൂടാടി ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ടി.ഗിരീഷ് കുമാർ, പി.എം ഷാജി കന്നൂര്, കാദർ വെള്ളിയൂർ,സതീശൻ സ്വപ്നക്കൂട്, കെ ഇന്ദിര തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസാദ് കൈതക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിന് സി ഷീബ നന്ദി പ്രകാശിപ്പിച്ചു.