ലോക പയർ ദിനാഘോഷം സംഘടിപ്പിച്ചു
ലോക പയർ ദിനാഘോഷത്തിൽ കോഴിക്കോട് ഭാരതീയ സുഗന്ധവിള സ്ഥാപനം ഡയറക്ടർ ഡോ. ജെ രമ കർഷകർക്ക് ചെറുപയർ വിത്ത് വിതരണം ചെയ്തു.

പെരുവണ്ണാമൂഴി :കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമുഴിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ പയർ കൃഷിയുടെ വിസ്തൃതി കൂട്ടാനായി 12 ഹെക്ടർ സ്ഥലത്ത് ചെറുപയർ പ്രദർശന കൃഷി നടപ്പാക്കുന്നു. ഇതോടനുബന്ധിച്ച് നടന്ന ലോക പയർ ദിനാഘോഷത്തിൽ കോഴിക്കോട് ഭാരതീയ സുഗന്ധവിള സ്ഥാപനം ഡയറക്ടർ ഡോ. ജെ രമ കർഷകർക്ക് ചെറുപയർ വിത്ത് വിതരണം ചെയ്യുകയും ദൈനം ദിനാഹാരത്തിൽ പയർ വർഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഡോ പി. രാധാകൃഷ്ണൻ, പ്രോഗ്രാം കോർഡിനേറ്റർ കെ വി കെ പെരുവണ്ണാമൂഴി അദ്ധ്യക്ഷനായി. കോഴിക്കോട് ജില്ലയിൽ കെ വി കെ നടപ്പിലാക്കുന്ന പയർ കൃഷി സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരോടോപ്പം ഡോ. കെ. വി സജി, പ്രിൻസിപ്പൽ സയന്റിസ്റ് ഡോ. ഡി പ്രസാദ് ഐ. ഐ. എസ്. ആർ, ഡോ. കെ. കെ. ഐശ്വര്യ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഡോ ബി പ്രദീപ് സ്വാഗതവും, എ ദീപ്തി നന്ദിയും പറഞ്ഞു.