മലിനജല സംസ്കരണപ്ലാന്റ് വരുന്നതിനെതിരേ പ്രതിരോധസംഗമം നടത്തി
കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ. സി. ശോഭിത പരിപാടി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പള്ളിക്കണ്ടി - അഴീക്കൽ റോഡിൽ കല്ലായി പുഴയ്ക്ക് സമീപം കോർപറേഷൻ മലിനജല സംസ്കരണപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികൾ പ്രതിരോധസംഗമം നടത്തി. ജനകീയ പ്രതിരോധസമിതിയുടെ നേതൃത്വത്തിലാണ് ഞായറാഴ്ച്ച പുഴത്തീരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ. സി. ശോഭിത പരിപാടി ഉദ്ഘാടനം ചെയ്തു.
പള്ളിക്കണ്ടി അഴീക്കൽ റോഡിൽ കല്ലായിപ്പുഴ നികത്തികൊണ്ട് മലിനജല സംസ്കരണപ്ലാന്റ് അനുവദിക്കില്ലെന്ന് നാട്ടുകാർ പ്രതിജ്ഞയെടുത്തു. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ. സി. ശോഭിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അധ്യക്ഷനായ പരിപാടിയിൽ കൗൺസിലർമാരായ കെ. മൊയ്തീൻകോയ, എസ്. കെ. അബൂബക്കർ, ജനറൽ കൺവീനർ എം. പി. സിദീഖ്, എൻ. വി. ശംസു, വി. റാസിക്, എം. പി. സക്കീർ, സലാം വളപ്പിൽ, ടി. ദാവൂദ്, കെ. അസ്ലം, പി. പി. സുൽഫിക്കർ അലി തുടങ്ങിയവർ സംസാരിച്ചു.