കുടുംബ സംഗമങ്ങൾ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നു :മന്ത്രി അഹമ്മദ് ദേവർകോവിൽ
ചാലിക്കര പീടികയുള്ള പറമ്പിൽ കുടുംബ കൂട്ടായ്മയുടെ കുടുംബസംഗമവും മെഡിക്കൽ റാങ്ക് ജേതാവിനുള്ള അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാലിക്കര : വർത്തമാന കാലത്ത് കുടുംബ സംഗമങ്ങൾ ഏറെ പ്രാധാന്യമുള്ളതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇത് സഹായകമാണെന്നുയും തുറമുഖം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചാലിക്കര പീടികയുള്ള പറമ്പിൽ കുടുംബ കൂട്ടായ്മയുടെ കുടുംബസംഗമവും മെഡിക്കൽ റാങ്ക് ജേതാവിനുള്ള അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ കുടുംബാഗം എം എം മുഹമ്മദ് ഷഫീറിന് മന്ത്രി ഉപഹാരം നൽകി.
കുടുംബ കൂട്ടായ്മയുടെ പ്രസിഡന്റ് പി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ കുഞ്ഞബ്ദുള്ള മന്ത്രിക്ക് പൊന്നാടയണിയിച്ചു. കൂട്ടായ്മയുടെ സ്നേഹോപഹാരം പിപി കലന്തർ നൽകി.
ചടങ്ങിൽ വാർഡ് മെമ്പർ കെ മധു കൃഷ്ണൻ, ടി കെ ഇബ്രാഹിം, എസ് കെ അസൈനാർ, സി ബാലൻ,മഹല്ല് ഖത്തീബ് മുഹമ്മദലി ബാഖവി, എസ് കെ ലത്തീഫ് , കെപി ആലി കുട്ടി , കെ.മുബീർ , പിസി മുഹമ്മദ് സിറാജ്,
പി.കെ.കെ നാസർ, ഇബ്രാഹിം പുനത്തിൽ,
റസാഖ് കൂരാച്ചുണ്ട്,കെ.മുനീർ , പിസി ജുബൈരിയ, തൻവീർ കൂരാച്ചുണ്ട് എന്നിവർ സംസാരിച്ചു. ഗസൽ ഗായിക അമീന ഹമീദ് ഗാന വിരുന്നിന് നേതൃത്വം നൽകി. ഫാത്തിമ സബ ഐൻ ഖിറാഅത്ത് നടത്തി.