പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ദിനാഘോഷം
നവ കേരളം എന്ന വിഷയത്തിൽ ആസൂത്രണ സമിതി വൈസ് ചെയർമാൻ എം കുഞ്ഞമ്മത് പ്രഭാഷണം നടത്തി
പേരാമ്പ്ര. പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു അധ്യക്ഷനായി.നവകേരളം എന്ന വിഷയത്തിൽ ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ എം കുഞ്ഞമ്മത് മുഖ്യ പ്രഭാഷണം നടത്തി.
മഹാത്മ അവാർഡ് ജേതാക്കളായ നൊച്ചാട്, കായണ്ണ പഞ്ചായത്തുകൾക്കും , ബ്ലോക്കിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച പേരാമ്പ്ര പഞ്ചായത്തിനും ആദിവാസി വിഭാഗത്തിൽനിന്നും ചക്കിട്ടപാറ പഞ്ചായത്ത് സിഡിഎസ് ചെയർ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ശോഭ പട്ടാണിക്കുന്നിനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു ഉപഹാരംനൽകി. തൊഴിലുറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനം പൂർത്തീകരിച്ച മുതുകാട് നരേന്ദ്രദേവ് ആദിവാസി കോളനിയിലെ അമ്പലക്കുന്ന് വാസുവിന് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ ഉപഹാരം നൽകി.
പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുനിൽ, കെ കെ ബിന്ദു,കെ സജീവൻ, പി കെ രജിത,വി കെ പ്രമോദ്, എ കെ ചന്ദ്രൻ ,കിഴക്കയിൽ ബാലൻ, പി കെ ഷിജു, കെ എം റീന, എസ് കെ അസൈനാർ, ശോഭന വൈശാഖ്, ഷാജി എം സ്റ്റീഫൻ എന്നിവർ സംസാരിച്ചു. സി കെ പാത്തുമ്മ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി പി വി ബേബി നന്ദിയും പറഞ്ഞു.

