ഇമ്പിച്ചി മമ്മുഹാജിയെ അനുസ്മരിച്ചു
തൊടുവയിൽ ഇമ്പിച്ചി മമ്മു ഹാജിയെയാണ് അനുസ്മരിച്ചത്
പൂനത്ത് : പൂനത്ത് നിര്യാതനായ തൊടുവയിൽ ഇമ്പിച്ചി മമ്മുഹാജിയുടെ നിര്യാണത്തിൽ പൂനത്തെ പൗരാവലി അനുശോചനം രേഖപ്പെടുത്തി സമൂഹത്തിന്റെ നാനാതുറകളിൽ ഒട്ടേറെ നന്മകൾ അടയാളപെടുത്തിയ വ്യക്തിയായിരുന്നു ഇമ്പിച്ചി മമ്മുഹാജിയെന്നു യോഗം അനുസ്മരിച്ചു.
എംകെ. അൻവർ മാസ്റ്റർ അധ്യക്ഷം വഹിച്ചു. സി. എച്. സുരേന്ദ്രൻ, എംകെ. അബ്ദുസ്സമദ്, കെ. ഷൈൻ (സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ) , അൻസൽ എംകെ. വാവോളി മുഹമ്മദലി, തെക്കയിൽ ഇബ്രാഹിം ഹാജി, ചന്ദ്രൻതുരുത്തമല, ടി. ഹസ്സൻകോയ, എംകെ. ലത്തീഫ്, ഫൈസൽപാലോളി, പ്രസംഗിച്ചു.

