headerlogo
local

നടുവണ്ണൂരിൽ കന്നുകുട്ടി പരിപാലന പദ്ധതി ആരംഭിച്ചു

നടുവണ്ണൂർ വെറ്റിനറി ആശുപത്രി വഴി തിരഞ്ഞെടുത്ത 48 കന്നുകുട്ടികൾക്കാണ് 32 മാസം പ്രായം വരെ പ്രത്യേകപോഷകങ്ങൾ അടങ്ങിയ കാലിത്തീറ്റ വിതരണം ചെയ്യുന്നത്.

 നടുവണ്ണൂരിൽ കന്നുകുട്ടി പരിപാലന പദ്ധതി ആരംഭിച്ചു
avatar image

NDR News

21 Feb 2022 10:42 PM

നടുവണ്ണൂർ: നടുവണ്ണൂരിൽ  ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയായ കന്നുകുട്ടി പരിപാലന പദ്ധതി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  ടി പി ദാമോദരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. നടുവണ്ണൂർ വെറ്റിനറി ആശുപത്രി വഴി തിരഞ്ഞെടുത്ത  48 കന്നുകുട്ടികൾക്കാണ് 32 മാസം പ്രായം വരെ പ്രത്യേകപോഷകങ്ങൾ അടങ്ങിയ കാലിത്തീറ്റ വിതരണം ചെയ്യുന്നത്. 6 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചയത്ത് ചിലവഴിക്കുന്നത്.

        മൃഗ സംരക്ഷണ വകുപ്പിന്റെ കാഫ്  ഫീഡ് സബ്സിഡി സ്കീം കൊയിലാണ്ടി  സർക്കിൾ ഓഫീസ് മുഖേനയാണ് പദ്ധതി നടപ്പാക്കുക. മന്ദങ്കാവ് സൊസൈറ്റിയിൽ വെച്ച് എല്ലാ മാസവും നിശ്ചിത അളവ് കാലിത്തീറ്റ വിതരണം ചെയ്യുന്നതാണ് 
 
         

           വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സുധീഷ്  ചെറുവത്ത് ആദ്ധ്യക്ഷം വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ  ടി. സി.സുരേന്ദ്രൻ മാസ്റ്റർ,  വികസനകാര്യ സ്ഥിരം സമിതിയംഗങ്ങളായ  സദാനന്ദൻ പാറക്കൽ,   ടി.നിസാർ മാസ്റ്റർ, മെമ്പർ  സുജ.പി.സൊസൈറ്റി പ്രസിഡന്റ്  എ എം ഗംഗാധരൻ എന്നിവർ സംസാരിച്ചു. വെറ്റിനറി സർജൻ ഡോ ബിനീഷ് പി പി സ്വാഗതവും അമൽജിത് സി പി നന്ദിയും രേഖപ്പെടുത്തി.

NDR News
21 Feb 2022 10:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents