കുറ്റ്യാടിയിൽ നേത്രദാന സമ്മതപത്ര സമർപ്പണം നടത്തി
'കാഴ്ചയുള്ള കാലത്തെ കാഴ്ചപ്പാടാണ് നേത്രദാനം' എന്ന സന്ദേശം പകർന്നാണ് നേത്രദാന സമ്മതപത്ര സമർപ്പണം നടത്തിയത്.

കുറ്റ്യാടി: യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേത്രദാന സമ്മതപത്ര സമർപ്പണം നടത്തി. 'കാഴ്ചയുള്ള കാലത്തെ കാഴ്ചപ്പാടാണ് നേത്രദാനം' എന്ന സന്ദേശം പകർന്നാണ് നേത്രദാന സമ്മതപത്ര സമർപ്പണം നടത്തിയത്.
ഷുഹൈബ്, ശരത് ലാൽ, കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണത്തിന്റെ ഭാഗമായാണ് നേത്രദാനം ചെയ്യുന്നവരുടെ സമ്മതപത്രം നൽകിയത്. ബുധനാഴ്ച്ച നരിക്കൂട്ടുംചാലിലെ യുവഡോക്ടർ എൻ സി മാളവികയിൽനിന്നും സമ്മതപത്രം സ്വീകരിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ ഷഹിൻ സമ്മതപത്രസമർപ്പണം ഉദ്ഘാടനം ചെയ്തു. സിദ്ധാർഥ് നരിക്കൂട്ടുംചാൽ അധ്യക്ഷനായി.