കാഞ്ഞിക്കാവ് സ്വദേശിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു
പോലീസ് സംഘം പരാതിക്കാരനുമായി സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി

കൊയിലാണ്ടി.കൊയിലാണ്ടിയില്‍ കാഞ്ഞിക്കാവ് സ്വദേശിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നതായി പരാതി.ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനടുത്താണ് സംഭവമുണ്ടായത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് പഴയ റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്നാണ് എഴുപത്തിയഞ്ചുകാരനില്‍ നിന്നും മൂന്നംഗ സംഘം പണം തട്ടിയെടുത്തത്.
മല്‍പ്പിടുത്തത്തിനിടയില്‍ ഇയാളുടെ കുപ്പായം കീറുകയും ചെറുതായി പരുക്കേല്‍ക്കുകയും ചെയ്തു. പിന്നീട് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പണം അക്രമികള്‍ കവര്‍ന്നെടുത്ത് രക്ഷപ്പെടുകയായിരുന്നു. കൊയിലാണ്ടി പട്ടണത്തില്‍ അടക്ക വിറ്റ ശേഷം പണവുമായി തിരികെ പോകുമ്പോഴാണ് സംഭവമുണ്ടായതെന്ന് ഇയാള്‍ പറഞ്ഞു.സംഭവമുണ്ടായ ശേഷം ഉടന്‍ തന്നെ ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനില്‍ പോയി.
എസ്.ഐ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരാതിക്കാരനുമായി സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെ കണ്ടെത്താന്‍ ശ്രമം നടത്തുകയാണ്. മൂന്ന് യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ മനസിലായിട്ടുണ്ട്. മൂന്ന് യുവാക്കളാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.