headerlogo
local

പേരാമ്പ്ര കല്ലോട് റബര്‍ തോട്ടത്തിന് തീ പിടിച്ചു

ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി

 പേരാമ്പ്ര കല്ലോട് റബര്‍ തോട്ടത്തിന് തീ പിടിച്ചു
avatar image

NDR News

27 Feb 2022 04:46 PM

പേരാമ്പ്ര.പേരാമ്പ്ര കല്ലോട് റബര്‍ തോട്ടത്തില്‍ തീ പിടിച്ചു. നാല് ഹെക്ടര്‍ സ്ഥലത്തെ അടിക്കാടിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കുന്നുമ്മല്‍ ബാലകൃഷ്ണന്‍ എന്ന ആളുടെ തോട്ടത്തിലെ അടിക്കാടിനാണ് തീ പിടിച്ചത്. മറ്റിടങ്ങളിലേക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കി.

      തീ പടര്‍ന്നതിന് തൊട്ടടുത്താണ് പ്രദേശത്തെ സ്വകാര്യ വിദ്യാലയവും നിരവധി വീടുകളും സ്ഥിതി ചെയ്യുന്നത്.തീ പടര്‍ന്ന സ്ഥലത്തേക്ക് റോഡ് സൗകര്യമില്ലാത്തത് കൊണ്ട് അഗ്നിശമന പ്രവര്‍ത്തനം ദുഷ്കരമായി. വേനല്‍ കനത്തതോടെ ഈ പ്രദേശത്ത് അടിക്കാടുകള്‍ക്ക് തീ പടര്‍ന്ന് പിടിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.

      അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ സി.കെ. മുരളീധരന്‍,പി.സി.പ്രേമന്‍,.ഭക്തവത്സലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

NDR News
27 Feb 2022 04:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents