headerlogo
local

കിണറിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി

അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് സ്ത്രീയെയും മറ്റു രണ്ടുപേരെയും രക്ഷ പ്പെടുത്തുകയായിരുന്നു.

 കിണറിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി
avatar image

NDR News

01 Mar 2022 11:28 AM

    പുറക്കാട് : വെള്ളം കോരു ന്നതിനിടയിൽകിണറ്റിൽ വീണ സ്ത്രീയ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. പുറക്കാട് നല്ലൂപറമ്പിൽ സരോജിനി (56) ആണ് ഇന്നലെ രാത്രി 10 മണി യോടെയാണ് സംഭവം. വീട്ടിലെ കിണറ്റിൽ വെള്ളം കോരുന്നതിനിടെ കിണറ്റിലേക്ക് വഴുതി വീഴുക യായിരുന്നു.നാട്ടുകാരായ മുല്ലപ്പള്ളി രവി, ആയാടത്ത് വിനോദൻ എന്നിവർ  രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. സ്ത്രീയെ കസേരയിൽ ഇരുത്തി പിടിച്ചു നിന്നു. തുടർന്ന് നാട്ടുകാർ അഗ്നി രക്ഷാ സേനയെ. അറിയിയിച്ചു.

     കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് സ്ത്രീയെയും മറ്റു രണ്ടുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.കെ ബാബു,വി. കെ ബിനീഷ്, ബി ഹേമന്ദ്, ഇ എം നിധിപ്രസാദ്‌, എസ് അരുൺ,കെ സന്ദീപ്‌, പി വി മനോജ്, കെ രാകേഷ്, ഹോംഗാർഡ്‌ സത്യൻ, സുജിത് എന്നിവർ രക്ഷാ പ്രവർത്ത നത്തിൽ ഏർപ്പെട്ടു.

NDR News
01 Mar 2022 11:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents